ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് കഴിഞ്ഞിട്ടും ശമ്പളം വൈകുന്നതെന്നും ട്രഷറി പൂർണ്ണമായി നിലച്ചുവെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശമ്പളം ഇനി 12 കഴിഞ്ഞിട്ടേ കിട്ടു. മുഖ്യമന്ത്രി ഗുരുതര സാഹചര്യം ഉണ്ടായിട്ടും മിണ്ടിയിട്ടില്ല. തന്റെ സംശയം മുഖ്യമന്ത്രി ഒളിവിൽ ആണോ എന്നാണ്. ഇക്കാര്യം എന്തുകൊണ്ട് മുഖ്യമന്ത്രി വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം കിട്ടിയല്ലോ.. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം കിട്ടിയിട്ടില്ല. ലക്ഷങ്ങൾ ചിലവഴിക്കുകയാണ് മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ. നാളുകളായി ഡിഎ മുടങ്ങിയിട്ട്. സമ്പൂർണമായി ട്രഷറി അടച്ചിട്ടിരിക്കുകയാണ്. ഞങ്ങൾ ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന് പറഞ്ഞപ്പോൾ ധനമന്ത്രി എതിർത്തു. ശമ്പളം എന്ന് കൊടുക്കാൻ കഴിയും എന്ന് പോലും സർക്കാരിന് പറയാൻ കഴിയുന്നില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ