കോഴിക്കോട്: ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം. ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴവർഗങ്ങൾ കഴിക്കുകയും വേണം. വെയിലേൽക്കുന്ന ഇടങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കണം. തണുപ്പുള്ളതും വായു സഞ്ചാരവുമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രദ്ധിക്കണം. ഉച്ചക്ക് 12 നും മൂന്ന് മണിക്കും ഇടയിൽ കഴിവതും വെയിലേൽക്കാതെ ശ്രദ്ധിക്കണം. തൊഴിലിടങ്ങളിൽ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കുകയും ജീവനക്കാരെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും വേണം. കനത്ത ചൂടിനെ തുടർന്ന് ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിലെ വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ