വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച സംഭവത്തിൽ സ്വകാര്യ ബസിലെ കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോൽ പറമ്പിൽ ഷുഹൈബാണ് (26) അറസ്റ്റിലായത്. ഇയാൾ കോഴിക്കോട്-തൃശൂർ റൂട്ടിൽ ഓടുന്ന ഹാപ്പി ഡേയ്സ് എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു മലപ്പുറം എടപ്പാളിൽ വച്ച് കേസിനാസ്പദമായ സംഭവം.
എടപ്പാളിൽ നിന്ന് പെരുമ്പിലാവിലേക്ക് പോകാൻ ബസിൽ കയറിയ വിദ്യാർത്ഥിനി ആരുമില്ലാത്ത സീറ്റിൽ ഇരുന്നു. എന്നാൽ ഇത് കണ്ടക്ടർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമായി. ഇതിനിടെയാണ് കണ്ടക്ടർ വിദ്യാർത്ഥിനിയുടെ കാലിൽ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ