Monday, 18 March 2024

ചാവക്കാട് നഗരത്തിൽ വൻ തീപിടിത്തം; മൂന്ന് കച്ചവട സ്ഥാപനങ്ങൾ അഗ്നിക്കിരയായി, ലക്ഷങ്ങളുടെ നാശനഷ്ടം

SHARE

തൃശ്ശൂർ: ചാവക്കാട് നഗരമധ്യേ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് കച്ചവട സ്ഥാപനങ്ങൾ കത്തിനശിച്ചു. സമീപത്ത് ഉണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.  ചാവക്കാട് ട്രാഫിക് ഐലൻഡ് ജംഗ്ഷന് സമീപമുള്ള കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തം ഉണ്ടായത്.  കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അസീസ് ഫുട്‌വെയര്‍, ടിപ്ടോപ് ഫാൻസി ഷോപ്പ്, തുണിക്കട എന്നിവയാണ് അഗ്നിക്കിരയായത്. ഗുരുവായൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നായി അഗ്നിരക്ഷാസേനയുടെ 8 യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user