Monday, 4 March 2024

പട്ടാമ്പി നേർച്ചയ്‌ക്കെത്തിയ ആന വിരണ്ടോടി

SHARE

പാലക്കാട് : പട്ടാമ്പി നേർച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ വിരണ്ടു ലോറിയിൽ നിന്നും ഇറങ്ങിയോടി . പാലക്കാട്  വടക്കുംമുറി ഭാഗത്താണ്  സംഭവം. ഇന്നു പുലർച്ചെ പാപ്പാൻ ചായ കുടിക്കാനായി  വണ്ടി നിർത്തിയപ്പോഴാണ് അക്കരമേൽ ശേഖരൻ എന്ന ആന വിരണ്ടോടിയത്. 
ഓട്ടത്തിനിടെ ആനയുടെ ചവിട്ടേറ്റ് തമിഴ്നാട് സ്വദേശിക്ക് പരുക്കേൽക്കുകയും   ചവിട്ടു കൊണ്ട് രണ്ട് പശുക്കളും ഒരു ആടും ചാവുകയും ചെയ്തു. ആടിനെ മേയ്ക്കുന്നതിനിടയിൽ വയലിൽ വിശ്രമിക്കുകയായിരുന്നയാളെയാണ് ചവിട്ടിയതെന്നാണ് റിപ്പോർട്ട്.  

വീടുകൾക്ക് സമീപത്തു കൂടെ പോയ ആന പലതും തകർത്തെറിഞ്ഞു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user