പടികയറ്റുന്നതിലെ വേഗതക്കുറവ് പരിഹരിക്കുന്നതിന് ബദൽ മാർഗങ്ങളും ആലോചിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ ശബരിമലയിലെ തിരക്കിനുകാരണമായത് പതിനെട്ടാംപടിയിൽ നിർമിക്കുന്ന ഹൈഡ്രോളിക് മേൽക്കൂര കാരണമാണെന്ന് പോലീസ് കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ ഏഴാമത്തെ പടിയുടെ ഇരുവശത്തുമുള്ള തൂണുകൾ കാരണം, പോലീസുകാർക്ക് ഇപ്പോൾ ഭക്തരെ പിടിച്ചുകയറ്റാനാകുന്നില്ല. ഇവിടെമുമ്പ് പോലീസുകാർക്ക് കാലുറപ്പിച്ച് ചവിട്ടിനിൽക്കാൻ കഴിയുമായിരുന്നു.
മേൽക്കൂരയുടെ ട്രയൽ നടത്തി. ഗ്ലാസിന് ഫൈബറാണ് ഉപയോഗിച്ചിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്ത സമയങ്ങളിൽ ഇരുവശങ്ങളിലേക്ക് മടക്കിയും വെയ്ക്കാവുന്ന വിധത്തിലുമാണ് പ്രവർത്തിക്കുക. ചെന്നൈ ആസ്ഥാനമായ ക്യാപ്പിറ്റൽ എൻജിനിയറിങ് കൺസൽട്ടൻസിയാണ് ഡിസൈൻ തയ്യാറാക്കിയത്. ഹൈദരാബാദ് വിശ്വ സമുദ്ര കൺസ്ട്രക്ഷൻ കമ്പനിയാണ് മേൽക്കൂരയുടെ സ്പോൺസർ. 70 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. മഴപെയ്യുന്ന സമയങ്ങളിൽ ടാർപോളിൻ കെട്ടിയാണ് പടി പൂജ നടത്തിയിരുന്നത്.