മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ നാട് കാണാൻ ഇറങ്ങി. വഴിയോര കടകൾ തകർക്കുകയും ചെയ്തു. കാട്ടാനക്കൂട്ടം ദേവികുളം മിഡിൽ ഡിവിഷനിലും ഇറങ്ങി. വനംവകുപ്പ് പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ഇതുവരെ പിടികൂടാനായില്ല.
മാട്ടുപ്പെട്ടിയിലെ വഴിയോരക്കട ഇന്നലെ രാത്രിയാണ് പടയപ്പ തകർത്തത്. ഇതേ സ്ഥലത്തെ കടകൾ കഴിഞ്ഞദിവസവും ആന തകർത്തിരുന്നു. പ്രത്യേക സംഘത്തെ പടയപ്പയേ നിയന്ത്രിക്കാൻ നിയോഗിക്കുമെന്ന സർവ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ഇപ്പോൾ ആന തെന്മല എസ്റ്റേറ്റ് മേഖലയിൽ ആണ് തമ്പടിച്ചിരിക്കുന്നത്.
ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ കാട്ടാനക്കൂട്ടവും കടകൾ നശിപ്പിച്ചു. വനംവകുപ്പ് പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ