കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ഭർത്താവിന്‍റെ ശ്രമം. ഗുരുതര പരിക്കേറ്റ നീനു (26) എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ് നീനു. സ്കൂട്ടറിൽ കത്തിയുമായി എത്തി എ.കെ.ജി റോഡിൽ വെച്ചാണ് ആർഷൽ ആക്രമണം നടത്തിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ