തിരുവന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണണം ഏര്‍പ്പെടുത്താൻ സാധ്യത. ശമ്പളത്തില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്താനുള്ള കാര്യം ആലോചനയിലാണെന്നാണ് വിവരം. ട്രഷറിയില്‍ ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട 4600 കോടി രൂപ കൂടി ലഭിച്ചാലേ തത്ക്കാലത്തെ പ്രശ്നത്തിന് പരിഹാരം കാണാനാകൂ എന്നാണ് വലയിരുത്തൽ. എത്രയും വേഗം ഈ തുക ലഭിക്കാൻ കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചർച്ചക്കും സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധി. ദിവസങ്ങളായി ഓവര്‍ഡ്രാഫ്റ്റിലായിരുന്ന ട്രഷറി കഴിഞ്ഞ ദിവസം കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ