Wednesday, 13 March 2024

എറണാകുളം ജില്ലയിൽ അപൂർവ്വരോഗമായ ‘ലൈം രോഗം’ റിപ്പോർട്ട് ചെയ്തു

SHARE



എറണാകുളം ജില്ലയിൽ ‘ബൊറേലിയ ബർഗ്‌ഡോർഫെറി’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവ്വരോഗമായ ‘ലൈം രോഗം’ റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചത് ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനാണ്. മനുഷ്യ ശരീരത്തിലേക്ക് പ്രത്യേകതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ബാക്ടീരിയ എത്തുന്നത്. 
കടുത്ത പനിയും കാൽമുട്ടിൽ നീരുമായെത്തിയ രോഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  അപസ്മാര ലക്ഷണം കാണിച്ചതോടെ രോഗിയുടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധനക്കയച്ചു. മെനഞ്ചൈറ്റിസ്  പരിശോധനയിൽ സ്ഥിരീകരിക്കുകയും തുടർന്നു നടത്തിയ പരിശോധനയിൽ ലൈം രോഗമാണെന്ന് കണ്ടെത്തുകയുമായിരുന്നു. സംസ്ഥാനത്ത് പത്ത് വർഷത്തിന് ശേഷമാണ് ലൈം രോഗം സ്ഥിരീകരിക്കുന്നത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user