കണ്ണൂർ: ജനവാസമേഖലയിൽ കടുവയിറങ്ങിയതിനെ തുടർന്ന് കേളകത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് - കരിയംകാപ്പ് റോഡിലാണ് പട്ടാപകല്‍ കടുവയെത്തിയത്. പ്രദേശവാസികള്‍ കടുവയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വനം വകുപ്പിന് കൈമാറി. തുടർന്ന് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സ്കൂട്ടറില്‍ വരുകയായിരുന്ന കരിനാട്ട് ബോബിയും, ചവറയ്ക്കല്‍ ബാബുവുമാണ് കടുവയെ കണ്ടത്.
പരീക്ഷകഴിഞ്ഞ് വരുകയായിരുന്ന നാലു വിദ്യാർഥികൾ കടുവയുടെ മുന്നിൽപ്പെട്ടെങ്കിലും വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. കടുവയെ പിടികൂടുന്നതിനായി വാളുമുക്കിലെ ഹമീദ് റാവത്തര്‍ കോളനിയില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അടയ്ക്കാത്തോട് ടൗണിലും ആറാം വാര്‍ഡിലും ഞായറാഴ്ച വൈകുന്നേരം നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ