ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ അസാധാരണ നീക്കവുമായി സംസ്ഥാനം. കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനത്തിന് കാലതാമസം വരുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കോടതിയിൽ റിട്ട് ഹരജി നൽകി. രാഷ്ട്രപതിക്കു പുറമെ കേസിൽ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്തിട്ടുണ്ട്.
ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ ഏഴ് സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി
ഗവർണർ വിട്ടിരുന്നത്. ഇതിൽ ചിലതിനു മാത്രമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. ചില ബില്ലുകളിൽ ഇനിയും തീരുമാനം നീണ്ടുപോവുകയാണ്. ഇതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചിരിക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക