കാഞ്ഞിരപ്പള്ളി: ആശുപത്രി കാന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച കേസിൽ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരനായ തണ്ണീര്‍മുക്കം സ്വദേശിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച കേസിൽ, കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫിനെയാണ് (30) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എണ്ണയൊഴിച്ചത്. ആക്രമത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഫൈസൽ, എസ്.ഐമാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സി.പി.ഒമാരായ ബിനോ, അരുൺ, ബിനോ.കെ.രമേശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക