കോഴിക്കോട്:മലയോര മേഖലയുടെ സമഗ്രമായ വികസനത്തിന് മലയോര ഹെെവേ ഗുണകരമായി മാറുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരുവണ്ണാമൂഴി മുതൽ ചെമ്പ്ര വരെയുള്ള മലയോര ഹെെവേയുടെ പ്രവൃത്തി ഉദ്ഘാടനം ഓൺലെെനായി നിർവഹിക്കുകയായിരുന്നു മന്ത്രി. പെരുവണ്ണാമൂഴി, കക്കയം, തോണിക്കടവ് തുടങ്ങിയ ടൂറിസം പദ്ധതികൾക്കും റോഡ് വികസനം ഏറെ സഹായകമാകും. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വയനാടിലേക്ക് ചുരമില്ലാത്ത പാത വിഭാനവം ചെയ്തിരിക്കുന്നത് പൂഴിത്തറ പടിഞ്ഞാറേത്തറ പാതയാണ്. അത് സാധ്യമാക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി പി രാമകൃഷ്ണൻ എംഎൽഎ ഫലകം അനാച്ഛാദനം ചെയ്തു.
പെരുവണ്ണാമൂഴിമുതൽ ചെമ്പ്രവരെ 5.55 കീലോമീറ്റർ ദൂരത്തിൽ 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. ഏഴ് മീറ്റർ വീതിയിൽ കാരേജ് വേ, ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, ഇൻറർലോക്ക്, പേവിങ്, കോൺക്രീറ്റ് ഷോൾഡർ, ഫുട്ട് പാത്ത് എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് റോഡ് രൂപകല്പന ചെയ്തിട്ടുള്ളത്. താഴ്ന്ന ഭാഗങ്ങൾ ഉള്ള സ്ഥലങ്ങളിൽ കരിങ്കൽ കെട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തും തുടർന്നും മഴവെള്ളപ്പാച്ചിൽ ഉണ്ടാവുന്ന ഇടങ്ങളിൽ കലുങ്കുകളും പ്രവൃത്തിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ഇതിനായി 31.46 കോടി രൂപയാണ് അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.
ചടങ്ങിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ പി ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ ശശി, ഇ എം ശ്രീജിത്ത്, വി കെ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജാ ശശി, ഗ്രാമപഞ്ചായത്തംഗം കെ എ ജോസ്കുട്ടി, സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ സ്വാഗതവും കെ.ആർ.എഫ്.ബി-പി.എം.യു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ പി ബി ബൈജു നന്ദിയും പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ