നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാവർക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥരാകട്ടെ, മന്ത്രിമാരാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.
10 വർഷം പൊതുജനപങ്കാളിത്തത്തോടെയുള്ള സദ്ഭരണമാണ് രാജ്യം കണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അദ്ദേഹം കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച് നാഗർകോവിൽ–കോട്ടയം എക്സ്പ്രസിൻ്റെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
മന്ത്രിക്ക് ഓഫീസ് ക്ലാര്‍ക്കിനെക്കൊണ്ട് നിവേദനം തയാറാക്കി കൊടുക്കാൻ ആര്‍ക്കും പറ്റും. അതുകൊണ്ട് ജനങ്ങളുടെ ആവശ്യം നടപ്പാവില്ല. ജനപ്രതിനിധികൾക്ക് ജനങ്ങളിലേക്ക് ഇറങ്ങി വന്ന് അത് ഉറപ്പ് വരുത്താൻ കൂടി കഴിയണം എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ