Saturday, 16 March 2024

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

SHARE

2024-25 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആനുകൂല്യം ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും പണമായി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.  കെ എന്‍ ബാലഗോപാല്‍ മറ്റുള്ളവരില്‍ ലീവ് സറണ്ടറിന് അപേക്ഷിക്കുന്നവരുടേത് പിഎഫില്‍ ലയിപ്പിക്കുമെന്നുംപറഞ്ഞു. പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു വിരമിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. ആനുകൂല്യം  5.07 ലക്ഷം ആളുകള്‍ക്കാണ് ലഭിക്കുക. ഇതിനായി 628 കോടി രൂപ അനുവദിച്ചാണ് ഉത്തരവിറക്കിയത്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user