Monday, 18 March 2024

വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസിനെ ജനൽച്ചില്ലുമായി ആക്രമിച്ച് മുജീബ്

SHARE

പേരാമ്പ്ര : യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം മോഷ്ടിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനെ പൊലീസ് പിടികൂടിയത് വളരെസാഹസികമായി. കൊണ്ടോട്ടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച രാത്രിയാണ് 27കാരിയായ അനുവിനെ കൊലപ്പെടുത്തിയ മുജീബിനെ കോഴിക്കോട് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.
 
ക്രൂരകൃത്യത്തിനു ശേഷം ഒന്നും സംഭവിക്കാത്തത് പോലെയാണ് പ്രതി വീട്ടിലെത്തിയത്. മുജീബിനെ തിരിച്ചറിയാൻ പോലീസിനു നിർണായകമായത് അനുവുമായി ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ്.  പൊലീസിനെ കണ്ട പാടെ മുറിയിൽ കയറി വാതിലടച്ച ഇയാൾ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഒടുവിൽ പോലീസുകാർ അകത്തു കടന്നത് വാതിൽ ചവിട്ടിപ്പൊളിച്ചാണ്.
ജനൽച്ചില്ല് പൊട്ടിച്ച് മുറിക്കുള്ളിൽ കടന്ന ഉദ്യോഗസ്ഥരിൽ ഒരാളെ മുജീബ് ആക്രമിക്കുകയും തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയുമായിരുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user