തൃശൂർ: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകന് ശരത് കുമാര്‍ (27) ആണ് മരിച്ചത്. ഇന്നു രാവിലെ 7.30യോടെയാണ് അപകടം സംഭവിച്ചത്.
പഴയന്നൂരില്‍ നിന്നും ആലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ശരത്. എതിരെ പഴയന്നൂരിലേക്ക് വരികയായിരുന്ന കൃഷ്ണകൃപ ബസും ശരത്കുമാർ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ശരത്തിനെ ഉടനെ വടക്കേത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെല്‍ഡിംഗ് തൊഴിലാളിയാണ് മരിച്ച ശരത്കുമാർ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ