ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിന്‍, പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ടെടുത്തു. പട്‌ന-എറണാകുളം എക്‌സ്പ്രസിലെ ഒന്നാമത്തെ ജനറല്‍ കംമ്പാര്‍ട്ടുമെന്റില്‍ നിന്നാണ് ആര്‍പിഎഫ് സംഘം ഹെറോയിന്‍ കണ്ടെടുത്തത്.
ഹെറോയിന്‍, കമ്പാര്‍ട്ടുമെന്റിലെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗില്‍ സോപ്പുപെട്ടികളിലായാണ് ഉണ്ടായിരുന്നത്. 166 ഗ്രാം ഹെറോയിനാണ് പതിനാറ് സോപ്പുപെട്ടികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ബാഗിന്റെ ഉടമസ്ഥന്‍ ആരാണെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. പിടിച്ചെടുത്ത ഹെറോയിന്‍ കോടതിയില്‍ ഹാജരാക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക