Friday, 15 March 2024

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം പിടികൂടി

SHARE

തോൽപെട്ടി :  തോല്പെട്ടി എക്സൈസ് ചെക്പോസ്റ്റിലൂടെ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന 1.6 കിലോ സ്വർണം പിടികൂടി. കേരള-കർണാടക അതിർത്തിയിൽ വച്ച്  മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശികളായ എം. നൗഫൽ (39), സി.ടി. റഷീദ് (44), പി. നസീമ (40) എന്നിവർ സഞ്ചരിച്ച കാറിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടിനു വയനാട് അസി. എക്സൈസ് കമ്മിഷണർ ടി.എൻ. സുധീറിൻ്റെ നേതൃത്വത്തിൽ തോൽപെട്ടി എക്സൈസ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരും വയനാട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥരും വയനാട് എൻഫോഴ്‌സ്‌മെൻറ് സ്ക്വാഡ് ടീമും ചേർന്ന്  നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടാൻ കഴിഞ്ഞത്. 

ചരക്കുസേവന നികുതി വിഭാഗത്തിന്‌ കസ്റ്റഡിയിലെടുത്ത സ്വർണം കൈമാറിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user