Wednesday, 13 March 2024

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു

SHARE

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നു. വൈദ്യുതി ഉപയോഗം ചൂട് കൂടിയതോടെ വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ നാളെ യോ​ഗം ചേരും. യോ​ഗം മന്ത്രി കെ ക‍ൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് ചേരുന്നത്.
മൂന്നു കമ്പനികൾ ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചിട്ട് വൈദ്യുതി നൽകാൻ തയാറായിട്ടില്ല. 465 മെഗാവാട്ടിന്റെ കുറവ് ഇതിലൂടെ ഒരോദിവസം ഉണ്ടാകുന്നു. കെഎസ്ഇബി കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാൻ പറ്റാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നിൽക്കുന്നത്. 

അതുകൊണ്ട് തന്നെ പലതവണ കെഎസ്ഇബി കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അപ്പോഴും കമ്പനി വൈദ്യുതി നൽകുന്നതിന് തയാറായിട്ടില്ല. വൈദ്യുതി മന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രധാനമായും പറയുന്നത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user