Wednesday, 13 March 2024

കൊല്ലം-തിരുപ്പതി റൂട്ടിലുള്ള ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു

SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി, കൊല്ലം-തിരുപ്പതി റൂട്ടിലുള്ള ട്രെയിൻ സർവീസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഓൺലൈനിലൂടെയായിരുന്നു.  ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാകും കൊല്ലത്ത് നിന്നും സർവീസ് ഉണ്ടായിരിക്കുക. സർവീസ് തിരുപ്പതിയിൽ നിന്നും ബുധൻ-ശനി എന്നീ ദിവസങ്ങളിലും ലഭ്യമാകും. 
തിരുപ്പതിയിൽ നിന്ന് ഫെബ്രുവരി 15-ന് ഉച്ചയ്‌ക്ക് 2.40-ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 6.20-ന് കൊല്ലത്തെത്തും. കൊല്ലത്ത് നിന്നും 16-ാം തീയതി രാവിലെ 10.45-ന് പുറപ്പെടുന്ന ട്രെയിനിന് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം ജോലാർപ്പെട്ട്, കാട്പാടി, ചിറ്റൂർ എന്നിവർക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുപ്പതിയിൽ 17-ാം തീയതി രാവിലെ 3.20-ന് ട്രെയിൻ എത്തും.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user