തൃശൂർ: തൃശൂർ ഓട്ടുപാറ ടൗണിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. ഓട്ടുപാറ ഫയർസ്റ്റേഷന് 50 മീറ്റർ അകലെയായിരുന്നു വാഹനത്തിന് തീ പിടുത്തമുണ്ടായത്. ഓട്ടുപാറ കളപ്പുരയ്ക്കൽ കെ ജി റോബിന്റെ ഉടമസ്ഥതയിലുള്ള ടൈലോസ് എന്ന കമ്പനിയുടെ ഇലട്രിക് സ്കൂട്ടറാണ് കത്തിയത്. ഏറെ തിരക്കുള്ള പാതയോരത്ത് കത്തിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്ന് പൊട്ടിത്തെറി ഉണ്ടായതോടെ നാട്ടുകാർ ഭയന്നു.
പെട്ടന്ന് തന്നെ ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ മറ്റിടങ്ങളിലേക്ക് തീ അധികം പടർന്നില്ല. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പൊട്ടിയുണ്ടായത്. സ്കൂട്ടർ ആളിക്കത്തുന്നതിന്‍റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അപകടത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ