തിരുവനന്തപുരം : ഇക്കൊല്ലത്തെ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് ഇന്ന് അവസാനം. പരീക്ഷ ആരംഭിച്ചത് ഈ മാസം നാലിനാണ്. നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് മൂവായിരത്തില്‍ പരം പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്.
മൂല്യനിർണ്ണയം രണ്ടു ഘട്ടങ്ങളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 20 വരെ നടക്കും. പരീക്ഷയുടെ മൂല്യനിർണയത്തിൽ പതിനായിരത്തോളം അധ്യാപകർ 70 ക്യാമ്പുകളിലായി പങ്കെടുക്കും.
ചൊവ്വാഴ്ചയാണ് ഹയര്‍സെക്കണ്ടറി പരീക്ഷ അവസാനിക്കുന്നത്. ഹയര്‍സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം 77 ക്യാമ്പുകളിലായി നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയത്തിൽ 22,000 അധ്യാപകര്‍ എട്ട് ക്യാമ്പുകളിലായി പങ്കെടുക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക