സംസ്ഥാന സർക്കാരിൻ്റെ ശബരി കെ റൈസ് വിപണിയിലേക്ക്. കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായാണ് സംസ്ഥാന സർക്കാരിൻ്റെ ശബരി കെ റൈസ് വിപണിയിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കെ റൈസിൻ്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നിർവഹിച്ചു. കെ റൈസ്, പൊതുവിതരണ രംഗത്തെ ബദൽ ഇടപെടലാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ, കേന്ദ്രം പുറത്തിറക്കിയ ഭാരത് അരിക്ക് ബദലയാണ് ശബരി കെ റൈസ് എന്ന ബ്രാൻഡിൽ അരി പുറത്തിറക്കിയത്. ഭാരത് അരി കേന്ദ്രം വിതരണം ചെയ്യുന്നത് ലാഭേച്ഛ മുന്നിൽ കണ്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു.കേന്ദ്രം, 18 രൂപ 58 പൈസ നിരക്കിൽ വാങ്ങിയ അരിയാണ് 29 രൂപയ്ക്ക് വിൽക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ