Monday, 4 March 2024

തിരുവനന്തപുരം ചാക്കയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയിൽ

SHARE




തിരുവനന്തപുരം : ചാക്കയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ  മണിക്കൂറുകൾക്കകം തിരികെ കിട്ടിയെങ്കിലും  പ്രതിയെ പിടികൂടാൻ സാധിച്ചത് 12 ദിവസത്തിന് ശേഷം. ഒരുപാട്  വട്ടം ചുറ്റിയെങ്കിലും പ്രതിയിലേക്ക് എത്താനായത് പൊലീസിന് ആശ്വാസമായി. 

 പിടിയിലായ ഹസൻകുട്ടിക്കു സ്വന്തമായി ഫോണുണ്ടെങ്കിലും അത് ഉപയോഗിക്കാറില്ല എന്ന് പോലീസ് പറഞ്ഞു. ചുറ്റി നടക്കുകയും രാത്രി എത്തുന്ന നഗരത്തിൽ കാണുന്ന തട്ടുകടകളിൽ സഹായിയായി കൂടി അവിടെ നിന്നു നേടുന്ന പണം കൊണ്ട് കഴിയുന്നതുമാണ് ഇയാളുടെ രീതി.

മുൻപ് കൊല്ലത്തും ഇത് പോലെ ഒരു ശ്രമം നടത്തിയ ഇയാളെ സി.സി. ടി.വി. ദൃശ്യങ്ങളിൽ നിന്ന് കൊല്ലം ജയിൽ അധികൃതർ  തിരിച്ചറിഞ്ഞെങ്കിലും ഹസ്സൻകുട്ടിയെ  കണ്ടെത്തുകയെന്നത്  പൊലീസിന് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user