പാലക്കാട്: മുംബൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ കയ്യിൽ നിന്നും പണം തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ അന്‍സില്‍ (36), വണ്ടാനം നീര്‍ക്കുന്നം മാടപ്പുരയ്ക്കല്‍ വീട്ടില്‍ ഷാജഹാന്‍ (36) എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.മുംബൈയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ പ്രധാന പ്രതികളിലൊരാള്‍ പരാതിക്കാരിയെ വീഡിയോ കോളിങ് ആപ്പിലൂടെ വിളിക്കുകയായിരുന്നു. 2023 ഡിസംബര്‍ ഒന്നിനാണ് ഇയാൾ പരാതിക്കാരിയെ ഫോണിൽ വിളിക്കുന്നത്. തുടർന്ന് പരാതിക്കാരി മുംബൈയില്‍നിന്ന് തായ്വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്നുണ്ടെന്നും മുംബൈ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് ഗൂഗിള്‍ പേ മുഖേന 98,000 രൂപ തട്ടിയെടുക്കുകയായിരുന്നു. അന്‍സിലിന്റെ അക്കൗണ്ടിലേക്കാണ് തുക ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചത്. ഈ തുക അന്‍സില്‍ പിന്‍വലിച്ച് ഷാജഹാന് കൈമാറുകയായിരുന്നു.പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ എസ്.ഐ. അരിസ്റ്റോട്ടില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, വികാസ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് സൈബര്‍ ഫോറന്‍സിക് അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക