Wednesday, 20 March 2024

സംസ്കൃതസർവ്വകലാശാലയിൽ അന്തർദ്ദേശീയ സംസ്കൃതപ്രഭാഷണ പരമ്പര 21ന്

SHARE

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ജനറൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് സ്റ്റഡീസ്, കാന്തല്ലൂർ ശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ ലേണിംഗ് ആൻഡ് റിസർച്ച് ഇൻ എൻഷ്യന്റ് ഇന്ത്യൻ വിസ്ഡം എന്നിവയുടെ സഹകരണത്തോടെ സംസ്കൃത പഠനങ്ങളിൽ അന്തർദ്ദേശീയ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. മാർച്ച് 21ന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുള്ള അക്കാദമിക് ബ്ലോക്ക് ഒന്നിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് സ്റ്റഡീസ് സെക്രട്ടറി ജനറൽ പ്രൊഫ. മാക്കോമസ് ടെയ് ലർ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ മുഖ്യാതിഥിയായിരിക്കും. പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലുള്ള വിശ്വഭാരതി സർവ്വകലാശാലയിലെ പ്രൊഫസർ അരുണ രഞ്ജൻ മിശ്ര പ്രഥമ പ്രഭാഷണം നിർവ്വഹിക്കും. തിരുവനന്തപുരത്തെ കാന്തല്ലൂർ ശാല ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ ഹയർ ലേണിംഗ് ആൻഡ് റിസർച്ച് ഇൻ എൻഷ്യന്റ് ഇന്ത്യൻ വിസ്ഡം ഡയറക്ടർ ഇൻ ചീഫ് പ്രൊഫ. മുരളീമാധവൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, പ്രൊഫ. ശ്രീകല എം. നായർ, പ്രൊഫ. പി. വി. രാമൻകുട്ടി, രജിത അമ്പിളി കെ. സി., ഡോ. ലിഷ സി. ആർ. എന്നിവർ പ്രസംഗിക്കും.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user