കേരളത്തില്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും യുഡിഎഫ് ഭരണം ജനം വിലയിരുത്തിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി. യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും രണ്ട് കൂട്ടരും ബിജെപിക്ക് എതിരാണ്. പക്ഷേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിക്കണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നേടണം. പക്ഷേ ജനങ്ങള്‍ ഇത്തവണ മാറിച്ചിന്തിക്കുന്നത് എല്‍ഡിഎഫിനോടോ ഇടതുപക്ഷത്തിനോടോ വിരോധമുള്ളതുകൊണ്ടല്ലെന്നും അവര്‍ കോണ്‍ഗ്രസ് ചെയ്തത് വിലയിരുത്തുകയാണുണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു. അന്ന് ഒരു സീറ്റ് മാത്രമായിരുന്നു എല്‍ഡിഎഫിന്. ജനങ്ങള്‍ വോട്ട് ചെയ്യുന്നത് അഞ്ച് വര്‍ഷമായി മുന്നിലുള്ള അനുഭവങ്ങള്‍ കണ്ടാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷണന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ