മാതൃക പെരുമാറ്റ ചട്ടമനുസരിച്ച് മൂന്നു സാഹചര്യങ്ങളിൽ ഒഴികെ 20000 രൂപയിലധികം പണമായി ഒരു ദിവസം ഒരാൾക്കോ കമ്പനിക്കോ സ്ഥാപനത്തിനോ നൽകരുത്. ബാങ്ക് സേവനം ലഭ്യമല്ലാത്ത ഗ്രാമത്തിലോ ടൗണിലോ
ആണെങ്കിലോ ഒരു ജീവനക്കാരന്റെയോ രാഷ്ട്രീയ പ്രവർത്തകന്റെയോ വേതനമോ പെൻഷനോ
ആയിട്ടോ ആ വ്യക്തിക്ക് ഏർപ്പെട്ട ചെലവ് തിരികെ നൽകുന്നത് ആയിട്ടോ ആണെങ്കിലോ
ഏതെങ്കിലും നിയമപ്രകാരം പണമായി തന്നെ തുക നൽകണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലോ 20,000 ത്തിൽ കൂടുതൽ തുക പണമായി നൽകാം.
🔹രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതുപ്രവർത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ വിമർശിക്കരുത്
🔹വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളെയോ പ്രവർത്തകരെയോ വിമർശിക്കരുത്
🔹ക്ഷേത്രം, പള്ളി, ചർച്ച്
തുടങ്ങിയവയോ മറ്റ് ആരാധനാ സ്ഥലങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടിയും ഉപയോഗിക്കരുത്
🔹ആയുധമായി ദുരുപയോഗം ചെയ്യാവുന്ന സാമഗ്രികൾ ഉപയോഗിച്ച് ജാഥകൾ നടത്തരുത്
🔹വാഹനത്തിൽ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികൾ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ഉപയോഗിക്കരുത്
🔹മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതുഇടങ്ങൾ എല്ലാ കക്ഷികൾക്കും സ്ഥാനാർഥികൾക്കും നിഷ്പക്ഷമായി ലഭ്യമാക്കണം
🔹ഓരോ വ്യക്തിയുടെയും സമാധാനപൂർണവും ശല്യരഹിതവുമായ ഗാർഹിക ജീവിതത്തിനുള്ള അവകാശത്തെ പൂർണമായും സംരക്ഷിക്കണം
🔹യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പോലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികൾ മുൻകൂട്ടി നേടുകയും ചെയ്യണം
🔹ജാഥകളുടെ റൂട്ട്, പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സമയവും സ്ഥലവും മുൻകൂട്ടി നിശ്ചയിക്കുകയും പോലീസ് അനുമതി വാങ്ങുകയും വേണം
🔹
ജാഥകൾ വാഹന ഗതാഗതത്തെ തടസ്സപ്പെടുത്താതെ സജ്ജീകരിക്കണം
🔹തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകരും ബാഡ്ജ്/തിരിച്ചറിയൽ കാർഡ് ധരിക്കണം
🔹വോട്ടർമാർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയൽ സ്ലിപ്പ്
പ്ലെയിൻ വെള്ളക്കടലാസിൽ ആയിരിക്കണം. അതിൽ ചിഹ്നമോ പാർട്ടിയുടേയോ സ്ഥാനാർത്ഥിയുടെ പേരോ പാടില്ല
🔹യാതൊരുവിധ ഔദ്യോഗിക കൃത്യവും പ്രചാരണവുമായി ബന്ധപ്പെടുത്തരുത്
🔹സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നൽകി വോട്ടറെ സ്വാധീനിക്കുകയും വോട്ടർമാരുടെ ജാതി, സമുദായ വികാരങ്ങൾ സ്വാധീനിക്കുന്ന വിധം അഭ്യർത്ഥനകൾ നടത്തുകയോ അരുത്
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ