Saturday, 23 March 2024

ഒമ്പതുകാരിയെ ഓട്ടോയിൽ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവ്

SHARE

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​ക്കു​ള്ളി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 16 വ​ർ​ഷം ത​ട​വും 60,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ചു. ത​ള​ങ്ക​ര ന​വാ​ബ് മ​ൻ​സി​ലി​ൽ ടി.​എ. അ​ബു​വി​നെ​യാ​ണ് (65) ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ർ​ട്ട് ജ​ഡ്ജി സി. ​സു​രേ​ഷ്‌​കു​മാ​ർ ശി​ക്ഷി​ച്ച​ത്.   ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. 2022 ജൂ​ണി​ലും 2022 സെ​പ്റ്റം​ബ​ർ ര​ണ്ടി​നു​മാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പ്ര​തി പെ​ൺ​കു​ട്ടി​യെ സ്വ​ന്തം ഓ​ട്ടോ​യി​ൽ പ​ല​പ്രാ​വ​ശ്യം ലൈം​ഗി​ക ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും ചെയ്തു. വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ് ആ​യി​രു​ന്ന പി. ​ച​ന്ദ്രി​ക​യാ​ണ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user