Friday, 15 March 2024

സംസ്ഥാനത്തെ ഷവര്‍മ വിൽപനശാലകളിൽ മിന്നല്‍പരിശോധന; മാനദണ്ഡങ്ങൾ പാലിക്കാത്ത കടകളിലെ വിൽപന തടഞ്ഞു

SHARE
മയൊണൈസ് തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കെതിരെയും നടപടി.
തിരുവനന്തപുരം: സംസ്ഥാനത്തെ ഷവർമ വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഷവർമയുണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 88 സ്ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പരിശോധന നടത്തിയത്.
SHARE

Author: verified_user