Friday, 15 March 2024

130 കോടിരൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുടെ പക്കൽ നിന്ന് 37 ലക്ഷം രൂപ തട്ടി

SHARE

കൊച്ചി : 130 കോടി രൂപയുടെ വായ്പ വ്യവസായത്തിനായി വാഗ്ദാനം ചെയ്ത് നടിയുടെ കയ്യിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ യാസർ ഇക്‌ബാലിനെ അറസ്റ്റു ചെയ്തത് പാലാരിവട്ടം പോലീസാണ്. 
ഇയാളുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുകയാണ്. കൊല്‍ക്കത്തയിലെത്തിയാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പാലാരിവട്ടം പോലീസിലെ പ്രത്യേക അന്വേഷണ സംഘം യാസർ ഇക്‌ബാലിനെ അറസ്റ്റു ചെയ്തത്. 

പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത് വ്യവസായ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചാണ്. ഇതിനായി 37 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് നല്‍കിയിട്ടും വായ്പ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് നടി പോലീസിനെ സമീപിച്ചത്.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user