സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുത്തനെ വർധിച്ചു. ഇന്നലെ മാത്രം ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തുനിന്നും 85.76 ദശലക്ഷം യൂണിറ്റാണ് വാങ്ങിയത്. വൈകുന്നേരത്തെ ഉപയോഗം കൂടിയതാണ് ഉപഭോഗം വർധിക്കാൻ കാരണമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി.
തുടർച്ചയായ രണ്ടാഴ്ചയായി കേരളത്തിൽ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ഇന്നലെ ഉപഭോഗം വീണ്ടും കൂടി. മാർച്ച് 21ന് 101.13 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. എന്നാൽ ഇന്നലെ ഇതു വീണ്ടും വർധിച്ച് 101.49 ദശലക്ഷം യൂണിറ്റായി ഉയർന്നു. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം 13.74 ദശലക്ഷം യൂണിറ്റായിരുന്നു. പുറത്ത് നിന്നും 85.76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ എത്തിച്ചത്.
ഉപയോഗം വർധിക്കുന്നതിന് ആനുപാതികമായി മാത്രം ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് കെ.എസ്.ഇ.ബി. ശേഷിക്കുന്ന ജലം കരുതലായി സംഭരിക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക