എം എസ് എം ഇ (MSME )
വാർഷിക വിറ്റുവരവ് അഞ്ചു കോടി രൂപ വരെ ഉള്ളവയെയാണ് സൂക്ഷ്മ സംരംഭങ്ങളായി കണക്കാക്കുന്നത്. 5-75 കോടി വരെയുള്ളവ ചെറുകിട സംരംഭ യൂണിറ്റുകളും 75-250 കോടി വരെയുള്ളവ ഇടത്തരം വ്യവസായ സംരംഭങ്ങളുമായാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഈ മാറ്റത്തിലൂടെ പ്ലാന്റിലെയും യന്ത്രസാമഗ്രികളിലെയും നിക്ഷേപം ഇടയ്‌ക്കിടെ പരിശോധിക്കേണ്ട ആവശ്യം ഉണ്ടാകില്ലെന്നും എംഎസ്എംഇകളുടെ പ്രവർത്തനം സുതാര്യവും വിവേചനരഹിതവും വസ്തുനിഷ്ഠവുമാകുമെന്നും കേന്ദ്ര സർക്കാർ പറയുന്നു.
2018-19 വർഷത്തിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ആറു കോടിയിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പിന്നാക്ക, ഗ്രാമീണ മേഖലകളിലേക്ക് വികസനം എത്തിക്കുന്നതിനും എംഎസ്എംഇ നിർണായക പങ്കുവഹിക്കുന്നു.
അതേസമയം 2018 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയിൽ എംഎസ്എംഇകളുടെ നിർവചനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
എംഎസ്എംഇ അഥവാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ. ഇവയെ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്നു തന്നെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ ഈ മേഖല എട്ടു ശതമാനമാണ് സംഭാവന ചെയ്യുന്നത്. നിർമാണ മേഖലയിൽ 45 ശതമാനവും രാജ്യത്തിൻ്റെ കയറ്റുമതിയിൽ 40 ശതമാനവും സംഭാവന ചെയ്യുന്നു.
2006 ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വികസന (എംഎസ്എംഇഡി) നിയമവുമായി ബന്ധപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ എംഎസ്എംഇയെ അവതരിപ്പിക്കുന്നത്. ഉത്പാദനം, ക്രമീകരണം, ചരക്കുകളുടെ സംരക്ഷണം എന്നിവയിലാണ് ഈ മേഖല പ്രാഥമികമായി ഏർപ്പെട്ടിരിക്കുന്നത്.
രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ ഇവയുടെ പങ്കും വളരെ വ
ലുതാണ്
KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറിK. P. ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന കമ്മിറ്റി അംഗവും, പാലക്കാട് ജില്ല പ്രസിഡന്റ്N. M റസാഖ് എന്നിവർ ഡൽഹിയിൽ MSME ഓഫീസിൽ
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ