പൊട്ടാസ്യത്തിന്റെ കുറവുണ്ടെങ്കില്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
പേശിവലിവും പേശി വേദനയുമാണ് പൊട്ടാസ്യത്തിന്‍റെ കുറവു മൂലമുള്ള പ്രധാന ലക്ഷണങ്ങള്‍. ബലഹീനത, മരവിപ്പ് തുടങ്ങിയവയും ഉണ്ടാകാം. ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയത്തിന്‍റെ ആരോഗ്യം മോശം ആവുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മറ്റാതെ വരുക തുടങ്ങിയവയും സൂചനയാണ്. കൂടാതെ ദഹനപ്രശ്നങ്ങള്‍, മലബന്ധം, ശ്വസന പ്രശ്നങ്ങൾ, എപ്പോഴുമുള്ള ദാഹം, എപ്പോഴും മൂത്രം പോവുക, മൂഡ് സ്വിംഗ്സ്, അമിത ക്ഷീണം എന്നിവ പൊട്ടാസ്യത്തിന്റെ കുറവിന്റെ ചില ലക്ഷണങ്ങളാണ്.
പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. വാഴപ്പഴം: ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ പൊട്ടാസ്യത്തിന്‍റെ കുറവ് പരഹരിക്കാനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കും.
2. മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിലും പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
3. ഓറഞ്ച്: ഒരു ഇടത്തരം ഓറഞ്ചില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
4. ചീര: ഒരു കപ്പ് വേവിച്ച ചീരയില്‍ 800 മുതല്‍ 840 മില്ലിഗ്രാം പൊട്ടാസ്യം വരെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പൊട്ടാസ്യത്തിന്‍റെ കുറവ് പരഹരിക്കാം.
5. അവക്കാഡോ: ഒരു പകുതി അവക്കാഡോയില്‍ ഏകദേശം 485- 500 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
6. സാല്‍മണ്‍ ഫിഷ്: 85- 90 ഗ്രാം സാല്‍മണ്‍ ഫിഷില്‍ ഏകദേശം 300- 350 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. കൂടാതെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.