ചാലക്കുടി:ചാലക്കുടിയിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സി രവീന്ദ്രനാഥ്. നിർണായക രാഷ്ട്രീയ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം.
ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രമാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു. ചാലക്കുടിയിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്.
ജനങ്ങളുടെ രാഷ്ട്രീയ വികാരം ഒപ്പിയെടുക്കാൻ കഴിയുന്നുണ്ട്. ചാലക്കുടിയിലെ മത്സരം രാഷ്ട്രീയ സമരമാണെന്നും മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എൽഡിഎഫിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഇതിൽ ജനങ്ങൾക്ക് വലിയ വേദന ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ