Wednesday, 21 February 2024

എന്‍ഡോസള്‍ഫാന്‍ സെല്‍ സാഫല്യം പദ്ധതി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും വീടുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

SHARE
കാസര്‍കോട്:കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് കളക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഒന്നായ സാഫല്യം പദ്ധതി പ്രകാരം ഭവന ഭൂരഹിതരായ എന്‍ഡോസള്‍ഫാന്‍ ദുരതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും വീടുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷകര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവരും അപേക്ഷകനോ കുടുംബത്തിനോ സ്വന്തമായി വീട്, സ്ഥലം എന്നിവ ഇല്ലാത്തവര്‍ ആയിരിക്കേണ്ടതുമാണ്.

 അപേക്ഷകൾ ജില്ലാ കളക്ടറുടെ വെബ്സൈറ്റ് ആയ https://kasargod.nic.in/ നിന്നും ലഭ്യമാകും.

 പൂരിപ്പിച്ച അപേക്ഷകൾ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിനാണെന്ന് തെളിയിക്കുന്ന രേഖ എന്നിവ സഹിതം 2024 മാര്‍ച്ച് 31 നുള്ളിൽ ഡെപ്യൂട്ടി കളക്ടര്‍, എന്‍ഡോസള്‍ഫാന്‍ സെല്‍, കളക്ടറേറ്റ്, കാസര്‍കോട്,പിന്‍ 671123 എന്ന വിലാസത്തില്‍  അനുബന്ധ രേഖകൾ സഹിതം നല്‍കണം. 

ഫോണ്‍ 04994 257330, 9645600658.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user