കൊച്ചി:എറണാകുളം നഗരത്തിൽ മഴക്കാലപൂർവ തയാറെടുപ്പുകൾ ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി. നഗരത്തിലെ വെള്ളക്കെട്ട് തടയാൻ മുല്ലശേരി കനാൽ പുനഃസ്ഥാപനമാണ് അടിയന്തരമായി വേണ്ടതെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്. മേയ് 31 വരെ സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും എത്രയും വേഗം ജോലികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു.
കൂടാതെ മുല്ലശേരി കനാലിന്റെ പുനരുദ്ധാരണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ വരുന്ന വർഷകാലത്തും കെഎസ്ആർടിസി സ്റ്റാന്റ് ഉൾപ്പെടെ വെള്ളത്തിലാകുമെന്നും കോടതി നിരീക്ഷിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ