കൊച്ചി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാൾ കൂടി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. രഞ്ജു ആണ് കീഴടങ്ങിയത്. അതേസമയം, രഞ്ജു കീഴടങ്ങിയാൽ ജാമ്യത്തിൽ വിടണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്ഡുണ്ടാക്കിയെന്നാരോപിച്ചു ഡിവൈഎഫ്ഐ നേതാവ് സനോജ് നല്കിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്.ഈ കേസില്‍ മറ്റു നാലു പ്രതികള്‍ നവംബര്‍ 22 ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയിരുന്നു. കേസില്‍ അഞ്ചാം പ്രതിയായ രഞ്ജു തട്ടിപ്പിനായി ലാപ്ടോപ്പും പണവും മറ്റു പ്രതികള്‍ക്ക് നല്‍കിയെന്നാണ് പോലീസ് ആരോപിക്കുന്നത്. ഈ ലാപ്ടോപ് പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ