തിരുവനന്തപുരം: തന്റെ ബിജെപി പ്രവേശനവും മാസപ്പടി കേസിലെ കേന്ദ്ര അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പി.സി.ജോര്‍ജ്.
എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്നും ചിലര്‍ അകത്താകുമെന്നും പി.സി പറഞ്ഞു. തന്റെ മകന് കാരണമാണ് പിണറായിയുടെയും മകളുടെയും ഉറക്കം നഷ്ടപ്പെട്ടതെന്ന് അറിയാമെന്നും പി.സി കൂട്ടിച്ചേർത്തു.