കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എംഎൽഎ. അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ സിപിഎം കൊലപ്പെടുത്തിയതെന്നും കേസിൽ ഏറ്റവും നല്ല വിധിയാണ് വന്നതെന്നും രമ പറഞ്ഞു
. ഇനി രാഷ്ട്രീയ കൊലപാതകം കേരളത്തിൽ ഉണ്ടാവരുതെന്നും തങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് കോടതിക്ക് മനസിലായെന്നും രമ പറഞ്ഞു.
മുഴുവൻ പ്രതികളും നിയമത്തിന്റെ മുന്നിൽ വന്നിട്ടില്ലെന്നും ഗൂഡാലോചനയിൽ ഉൾപ്പെട്ടവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുമെന്നും രമ കൂട്ടിച്ചേർത്തു.
ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികൾക്ക് വധശിക്ഷയില്ല
ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികൾക്ക് വധശിക്ഷയില്ല. കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം. 1 മുതൽ 8 വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ച് കോടതി.
പ്രതികൾക്ക് നൽകിയ ജീവപര്യന്തം തടവുശിക്ഷ അപര്യാപ്തമാണെന്നും നീതി ലഭിക്കാൻ വധശിക്ഷയാണ് ഉചിതമെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
മറ്റ് കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ടിപി ചന്ദ്രശേഖരൻ കേസ്. സാധാരണ കൊലപാതക കേസല്ല ഇത്. ആര് കൊന്നു, എന്തിന് കൊന്നു എന്നതാണ് ഈ കേസിൽ പ്രധാനം. വർഷങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടന്നത്.
ആശയം മാറിയതിനുള്ള കൊലപാതകമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ശിക്ഷ ഉയർത്താനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആരാഞ്ഞു.
ആരോഗ്യ പ്രശ്നങ്ങൾ രണ്ട് പ്രതികൾക്ക് അനുകൂല ഘടകങ്ങൾ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വധശിക്ഷ നൽകാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പക്ഷം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ