കൊച്ചി- നരേന്ദ്രമോദി സർക്കാരിന്റെ വികസനത്തിനനുകൂലമായ ജനകീയ വികാരം കേരളത്തിലും ശക്തമാണെന്നും ലോകസഭാ തിരഞ്ഞെടുപ്പിൽ മോദി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്തും നടക്കുവാൻ പോകുന്നതെന്നും ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു.
എറണാകുളം ലോകസഭ മണ്ഡലത്തിലെ കേരള പദയാത്രയുടെ ഭാഗമായി ഹോട്ടൽ മറൈൻ ഇന്നിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മൂന്നാം പ്രാവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്.
ഓരോ സന്ദർശനത്തിലും സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുന്ന ഒട്ടേറെ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും.
കഴിഞ്ഞ 10 വർഷത്തെ മോദിസർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് തിരഞ്ഞെടുപ്പിൽ പ്രധാന ചാർച്ചയാകാൻ പോകുന്നത്.
ഇതിനെ പ്രതിരോധിക്കാൻ സാധാരണ രാഷ്ട്രീയം കൊണ്ട് കഴിയാതെ വന്ന ഇടതു - വലതു രാഷ്ട്രീയക്കാർ സംഘടിത മതവിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്ലിം മത വിഭാഗകളുടെ പിന്നാലെയാണ്.
മുസ്ലിം മതരാഷ്ട്രീയത്തിന്റെ പ്രകടിതരൂപമായ മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം കോൺഗ്രസ് അംഗീകരിച്ചു കഴിഞ്ഞു.
എൽ.ഡി.എഫ് കൺവീനറും ഈ ആവശ്യത്തെ പിന്താങുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ