മലപ്പുറം:സ്കൂൾതലത്തിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം അരിമ്പ്ര ജി.വി.എച്ച്.എസ്.
സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു.
ജില്ലാതല ഉദ്ഘാടനം സ്കൂളിൽ നടന്ന ചടങ്ങിൽ പി ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി.
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 15 ബി.ആര്‍.സികളിലായി 15 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലയിലെ ആദ്യസ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററായ അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ ജ്വല്ലറി ഡിസൈനര്‍ കോഴ്‌സും എ.ഐ ഡിവൈസസ് ഇന്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ കോഴ്‌സുമാണ് മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുക.
സംസ്ഥാനത്തെ 14 ജില്ലകളിലും തെരഞ്ഞെടുത്ത ഓരോ സ്കൂളുകളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്.
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി മനോജ് കുമാർ, മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനീറ പൊറ്റമ്മൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി റെജുല, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ജനപ്രതിനിധികൾ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വി.എച്ച്.എസ്
ഇ അസിസ്റ്റന്റ് ഡയറക്ടർ, വ്യവസായ കേന്ദ്രം ജനറൽ മാനേജർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
--സ്‌കില്‍ ഡെവലവ്‌മെന്റ് സെന്ററുകള്‍
ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴില്‍മേഖലകള്‍ തെരെഞ്ഞെടുക്കാന്‍ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളില്‍ സ്‌കില്‍ ഡെവലവ്‌മെന്റ് സെന്ററുകള്‍(എസ്.ഡി.സി) ആരംഭിക്കുന്നത്.
15 മുതല്‍ 23 വയസ്സുവരെയുള്ള യുവാക്കള്‍ക്ക് ആധുനിക ലോകത്തെ തൊഴില്‍ സാധ്യതയുടെ അറിവും നൈപുണിയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഡി.സികള്‍ തുടങ്ങുന്നത്.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പവും ഏതെങ്കിലും സാഹചര്യങ്ങളില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ തൊഴില്‍ പരിശീലനം എസ്.ഡി.സികളിലൂടെ സാധ്യമാക്കുന്നു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഓരോ ജില്ലയിലും ഓരോ സെന്ററുകളില്‍ 2 ബാച്ചുകള്‍ വീതം ന്യൂ ജനറേഷന്‍ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.
21.5 ലക്ഷം രൂപയാണ് ഓരോ സ്‌കില്‍ ഡെവലപ്‌മെന്ററിനും അക്കാദമിക സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ