സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഉയർച്ച. ഗ്രാമിന് ഇന്ന് 20 രൂപ വർധിച്ചു.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5770 രൂപയായി വില ഉയർന്നു.
ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി വില 46,160 രൂപയിലെത്തി.
18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 4780 രൂപയിലെത്തി.
ഫെബ്രുവരിയുടെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരുന്നതാണ് കാണാൻ കഴിഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ