തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത നവകേരളം എന്ന ലക്ഷ്യം മുൻനിർത്തി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ജില്ലാ തല പട്ടയമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും.
ഇന്ന് വൈകിട്ട് മൂന്നിന് തൃശൂർ തേക്കിൻകാട് വിദ്യാർഥി കോർണറിലാണ്
ഉദ്ഘാടന ചടങ്ങ് നടക്കുക.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മറ്റു 13 ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യും.
തിരുവനന്തപുരത്ത് ആര്യനാട് വി.കെ ഓഡിറ്റോറിയം, കൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാൾ, കോട്ടയം കെപിഎസ് മേനോൻ ഹാൾ, ഇടുക്കി പഞ്ചായത്ത് ടൗൺഹാൾ, ചെറുതോണി, എറണാകുളം ഏലൂർ മുനിസിപ്പൽ ഹാൾ, പാലക്കാട് മേഴ്സി കോളജ് ഓഡിറ്റോറിയം, മലപ്പുറം മുൻസിപ്പൽ ടൗൺ ഹാൾ, കോഴിക്കോട് പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം കോവൂർ, വയനാട് സേക്രഡ് ഹാർട്ട് ചർച്ച് ജൂബിലി ഹാൾ കൽപ്പറ്റ, കണ്ണൂർ ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, കാസർഗോഡ് മുൻസിപ്പൽ ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് ജില്ലാതല പട്ടയമേളകൾ നടക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ