തിരുവനന്തപുരം:പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാക്കുമെന്ന് റിപ്പോർട്ട്.പ്രവാസി വരുമാനത്തിൽ മുന്നിലായിരുന്ന കേരളം ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാംസ്ഥാനത്തായെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്കിൽ പറയുന്നു.ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള നാടാണ് ഇന്ത്യ.1.8 കോടി.ഇവരിലൂടെ പ്രതിവർഷം 8215 കോടി ഡോളറാണ് ഇന്ത്യയിലേക്ക് വരുന്നത്.ഏകദേശം ഏഴ് ലക്ഷം കോടി രൂപ! മൊത്തം പ്രവാസി വരുമാനത്തിന്റെ 35% ഇപ്പോൾ മഹാരാഷ്ട്രയിലാണ്.കേരളത്തിന്റെ വിഹിതം 10.2% ആയി കുറഞ്ഞു.ഡൽഹിക്ക് 9.7%.തമിഴ്നാടിന് 9.3%.
കൂടുതൽ വരുമാനം കിട്ടുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് മലയാളി കുടിയേറ്റം കുറഞ്ഞതും വരുമാനം കുറവുള്ള ഗൾഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും മാത്രം മലയാളികൾ പോകുന്നതുമാണ് കാരണം.തൊഴിൽ നൈപുണ്യം ഉള്ളവരുടെ കുടിയേറ്റം കുറയുന്നതും കാരണമാണ്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുത്തുകൊണ്ടിരിക്കെ മൊത്തം സാമൂഹ്യ,സാമ്പത്തിക സ്ഥിതിക്ക് ഭീഷണിയായി പ്രവാസികൾ മടങ്ങിവരുന്നതും വർദ്ധിക്കുന്നു.മൂന്ന് വർഷത്തിനുള്ളിൽ 2.78ലക്ഷം പ്രവാസികളാണ് നാട്ടിൽ തിരിച്ചെത്തിയത്.2018-19ൽ 24ലക്ഷം മലയാളി പ്രവാസികളുണ്ടായിരുന്നു2022-23ൽ 21.21ലക്ഷമായി കുറഞ്ഞു.വിദേശത്ത് പഠിക്കാനും സന്ദർശനത്തിനും പോകുന്നവർ ഒഴികെ വരുമാനമുണ്ടാക്കുന്നവരുടെ കണക്കാണിത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ