തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ ബിജെപി നേതാവ് കരമന ജയൻ.
കേന്ദ്രത്തിന്റെ പ്രതിനിധിയായാണ് കരമന ജയൻ നിയമിക്കപ്പെട്ടത്.
ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്‌ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട കത്ത് നൽകി.കുമ്മനം രാജശേഖരന് പകരമാണ് കരമന ജയനെ നിയമിച്ചത്.
ജില്ലാ ജഡ്ജിക്ക് സമർപ്പിച്ച കത്തിൽ സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ ജഡ്‌ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് ട്രസ്റ്റിൽ അംഗങ്ങളായിരിക്കുക.
ജില്ലയിലെ മുതിർന്ന നേതാവായ കരമന ജയൻ നിലിവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.
പാറശാല മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ