Monday, 5 February 2024

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ പെന്‍ഷന്‍കാരും ശമ്പളക്കാരും

SHARE


സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിക്കുക. പ്രതിസസാമ്പത്തിക ന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ഈ ബജറ്റിലെ ഊന്നല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. റബ്ബറിന്റെ താങ്ങുവിലയില്‍ വര്‍ധന ഉണ്ടാകുമെന്നാണ് റബ്ബര്‍ കര്‍ഷകരുടെ പ്രതീക്ഷ. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാനുള്ള പാക്കേജും ബജറ്റിലുണ്ടാകുമെന്നാണ് സൂചന.   ശമ്പള, പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായേക്കും.    




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user