തിരുവനന്തപുരം: ഗഗൻയാൻ യാത്രാ സംഘ തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ.
ബഹിരാകാശത്തേക്കു പോകുന്ന നാല് പേരിൽ ഒരാളായ പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേർന്നത്.
സുഖോയ് യുദ്ധവിമാന പൈലറ്റാണ് പ്രശാന്ത് ബാലകൃഷ്ണൻ. ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരിൽ ഒരാൾ മലയാളിയാണെന്നും അത് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണെന്നും നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു.
അംഗത് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാന്‌ശു ശുക്ല എന്നിവരാണ് മറ്റ് സംഘത്തിലെ മറ്റ് അംഗങ്ങൾ. വിഎസ്എസ്സിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയെ കൂടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ സംസാരിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ